Begin typing your search...

'സർക്കാരിനെ ഞങ്ങൾക്ക് വിശ്വാസമില്ല'; മണിപ്പുർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

സർക്കാരിനെ ഞങ്ങൾക്ക് വിശ്വാസമില്ല; മണിപ്പുർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മണിപ്പുരിലെ സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

കുക്കി വിഭാഗത്തിൽപെട്ട വ്യക്തി ആയതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

മണിപ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനെ ഉടൻതന്നെ ഗുവാഹട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു. ഈ ചികത്സയുടെ ചെലവ് പൂർണ്ണമായും മണിപ്പുർ സർക്കാർ വഹിക്കണമെന്നും കോടതി നിർദേശിച്ചു. ജൂലായ് 15-നകം മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

WEB DESK
Next Story
Share it