Begin typing your search...

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് മോദി

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന്    പ്രതിപക്ഷത്തോട് മോദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ, ദയവുചെയ്ത് പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുത്. സാധാരണക്കാരന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം ആവേശകരമാണ്. ഒമ്ബത് വര്‍ഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിച്ച്‌ ക്രിയാത്മകമായി മുന്നോട്ടുപോകണം. നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളില്‍നിന്ന് പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും മോദി പറഞ്ഞു. നിങ്ങള്‍ ക്രിയാത്മകമായി മുന്നോട്ടുപോയാല്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടും. രാജ്യതാല്‍പര്യത്തെ മുൻനിര്‍ത്തിയുള്ള ക്രിയാത്മക നടപടികളെ പിന്തുണയ്ക്കണം. വിദ്വേഷം പലരീതിയിലും പടര്‍ന്നുപിടിക്കുന്നുന്ന സാഹചര്യത്തില്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് നിഷേധാത്മകമായ പ്രതിഛായയാണ് ഉണ്ടാക്കുക- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് ജാതിയേ രാജ്യത്ത് ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ശരിയായ നയങ്ങള്‍ രൂപീകരിക്കുന്നവരെ അവര്‍ പിന്തുണയ്ക്കും. മികച്ച ഭരണമുള്ളപ്പോള്‍ ഭരണവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും വികസനം പാതിവഴിയില്‍ ഉപേക്ഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.

WEB DESK
Next Story
Share it