Begin typing your search...

ബംഗാളിലെ ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഡോക്ടർമാരുടെ സംഘടന; രാജ്യത്തുടനീളം 48 മണിക്കൂർ പണിമുടക്കും

ബംഗാളിലെ ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഡോക്ടർമാരുടെ സംഘടന; രാജ്യത്തുടനീളം 48 മണിക്കൂർ പണിമുടക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊൽക്കത്തയിൽ നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും നിർത്തിവെച്ച് രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കാൻ തീരുമാനിച്ച് മെഡിക്കൽ അസോസിയേഷനുകളുടെ ഫെഡറേഷൻ ആയ ‘ഫെമ’. ഒക്‌ടോബർ 14 മുതൽ 16 വരെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഒ.പിയും സ്വകാര്യ ക്ലിനിക്കുകളും ഉൾപ്പെടെ പണിമുടക്കി​ൻറെ ഭാഗമാവും.

ആഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സംവിധാനം നവീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. അവശരായതിനെ തുടർന്ന് ഇവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘അവരുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണക്കുന്നതിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സർക്കാറിൽനിന്ന് നീതി തേടുന്നതിനും 69 അക്കാദമിക് മെഡിക്കൽ ഓർഗനൈസേഷനുകളുടെ രാഷ്ട്രീയ ഫെഡറേഷനായ ‘ഫെമ’, എല്ലാ സ്പെഷ്യാലിറ്റികളിലെയും മുഴുവൻ ഫിസിഷ്യൻമാരും സർജന്മാരും ചേർന്നുള്ള 48 മണിക്കൂർ പണിമുടക്കിന് നിർബന്ധിതരാവുന്നു. ഒക്‌ടോബർ 14 മുതൽ 16 വരെ (രാവിലെ 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ) സർക്കാർ-സ്വകാര്യ മേഖലകളിലെ ഒ.പിയും സ്വകാര്യ ക്ലിനിക്കുകളും ഉൾപ്പെടെ പണിമുടക്കി​ന്‍റെ ഭാഗമാവും. പ്രസ്‌തുത ദിവസങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയകൾ റദ്ദാക്കും’- അസോസിയേഷൻ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം രോഗികൾ പ്രയാസപ്പെടാതിരിക്കാൻ അടിയന്തര സേവനങ്ങളെല്ലാം സജീവമായി തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

WEB DESK
Next Story
Share it