Begin typing your search...

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; ബിരേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; ബിരേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുന്‍ കേന്ദ്രമന്ത്രിയും, ഹരിയാനയിലെ പ്രമുഖ ബിജെപി നേതാവുമായിരുന്ന ബീരേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബീരേന്ദ്ര സിംഗിനൊപ്പം ഭാര്യ പ്രേമലതയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകനും ഹിസര്‍ മുന്‍ എംപിയുമായ ബ്രിജേന്ദര്‍ സിംഗും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബിജെപിയുമായി അകല്‍ച്ചയിലായിരുന്ന ബീരേന്ദ്ര സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇത് കൂടെ ആയതോടെയാണ് ബിരേന്ദ്ര സിംഗ് പാര്‍ട്ടിയിൽ നിന്ന് പുറത്തേക്ക് പോയത്. പത്ത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നാണ് ബീരേന്ദ്രസിംഗ് ബിജെപിയിലേക്ക് പോയത്.

WEB DESK
Next Story
Share it