Begin typing your search...

സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ച സംഭവം: ശേഖർ മിശ്രയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് വേണമെന്ന് പൊലീസ്

സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ച സംഭവം:  ശേഖർ മിശ്രയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് വേണമെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാനത്തിൽ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖർ മിശ്രയെന്ന് ഡൽഹി പൊലീസ്. ഇയാളെ പിടികൂടാനായി ലുക്ക് ഔട്ട് പുറപ്പെടുവിക്കാൻ പൊലീസ് അനുമതി തേടി. മിശ്ര ആശയവിനിമയം നടത്താത്തുന്നില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പാലീസ് അറിയിച്ചു. തുടർന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അനുമതി തേടിയത്.

ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശേഖർ മിശ്രയെ പിടികൂടാൻ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചെന്നും മിശ്ര ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കർണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്.

വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത യാത്രക്കാരനെ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Ammu
Next Story
Share it