Begin typing your search...

കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് ഇഡി; തിഹാർ ജയിലിൽ ഏപ്രിൽ 9 വരെ തുടരും

കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് ഇഡി; തിഹാർ ജയിലിൽ ഏപ്രിൽ 9 വരെ തുടരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയിൽ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി.

ഇളയ മകന് പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം നൽകണമെന്ന് കവിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെഹങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ മാർച്ച് 15നാണ ഇഡി അറസ്റ്റ് ചെയ്യുന്നത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകൾ ഇന്നു റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്.

WEB DESK
Next Story
Share it