Begin typing your search...

മദ്യനയ അഴിമതി: കേജ്രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു

മദ്യനയ അഴിമതി: കേജ്രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയെയും കേജ്രിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ചോദ്യം ചെയ്യലിനോട് കേജ്രിവാൾ നിസ്സഹകരണം തുടരുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്.

കേജ്രിവാളിനെതിരെയുള്ള മൊഴികൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും തന്നെ എത്രയും വേഗം ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കോടതി അടിയന്തര സിറ്റിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേജ്രിവാൾ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ ഹർജി പരിഗണിക്കുന്നതിലും തിടുക്കമില്ല, ബുധനാഴ്ച മാത്രമേ ഹർജി പരിഗണിക്കുകയുള്ളൂ. ഇ.ഡി അറസ്റ്റുചെയ്ത കേജ്രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.

WEB DESK
Next Story
Share it