Begin typing your search...

രാജ്യവിരുദ്ധ പരാമര്‍ശം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

രാജ്യവിരുദ്ധ പരാമര്‍ശം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹിയ ലഫ്റ്റന്റ് ഗവർണർ വികെ സക്സേനയാണ് അനുമതി നൽകിയത്. 2010ൽ ഡൽഹയിലെ പരിപാടിയിൽ രാജ്യവിരുദ്ധപരാമർശം നടത്തിയെന്നായിരുന്നു ആരോപണം. അരുന്ധതിയെ കൂടാതെ കശ്മീർ സെൻട്രൽ യൂനിവേഴ്‌സിറ്റിയിലെ മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെപ്രോസിക്യൂട്ട് ചെയ്യാനും അനുമതി നൽകി. 2010 ഒക്ടോബറിൽ സുശീൽ പണ്ഡിറ്റ് എന്നയാൾ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2023 ഒക്ടോബറിൽ ഇരുവർക്കുമെതിരെ ഐപിസി 153എ, 153ബി, 505 വകുപ്പുകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയിരുന്നു.

2010 ഒക്ടോബർ 21ന് 'ആസാദി-ദെ ഒൺലി വേ' എന്ന തലക്കെട്ടിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയിൽനിന്നു സ്വാതന്ത്ര്യം നേടാൻ ശ്രമിക്കണമെന്നും പ്രസംഗിച്ചെന്നാണ് ആരോപണം.വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡൽഹി പൊലീസ് ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി വാങ്ങിയത്.

WEB DESK
Next Story
Share it