Begin typing your search...

മാസപ്പടി കേസ്: ഇന്ന് ഡൽഹി ഹൈക്കോടതി അന്തിമവാദം കേൾക്കും

മാസപ്പടി കേസ്: ഇന്ന് ഡൽഹി ഹൈക്കോടതി അന്തിമവാദം കേൾക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും.

ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച എസ്എഫ്ഐഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് അറിയിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസെടുക്കണോ എന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നും വീണ വിജയനെ ചോദ്യം ചെയ്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് എസ്എഫ്ഐഒ നല്കുന്നത്. ഹൈക്കോടതിയിൽ നിന്ന് പച്ചക്കൊടി കിട്ടിയാൽ മുഖ്യമന്ത്രിയുടെ മകളടക്കം ഉള്ളവർക്കെതിരെ കേസ് വേണോ എന്നതിൽ പന്ത് കേന്ദ്രസർക്കാരിന്‍റെ കോർട്ടിലാകും.

WEB DESK
Next Story
Share it