Begin typing your search...
ജാമിയ സംഘർഷക്കേസ്: ഷർജീൽ ഇമാമിനെയും ആസിഫ് തൻഹയേയും വെറുതെ വിട്ടു
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയയിലുണ്ടായ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെയും ആസിഫ് തൻഹയേയും വെറുതെ വിട്ടു. 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
അതേസമയം 2020-ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഷർജീലിന് പുറത്തിറങ്ങാൻ കഴിയുകയുള്ളൂ.
Next Story