Begin typing your search...

ഇ.ഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ചുമതലകൾ തുടർന്ന് കേജ്‌രിവാൾ

ഇ.ഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ചുമതലകൾ തുടർന്ന് കേജ്‌രിവാൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌കേജ്‌രിവാൾ ഉത്തരവിറക്കിയിരിക്കുന്നത്.

രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുന്ന ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാൾ ഇറക്കിയിരിക്കുന്നത്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച രാത്രിയാണ് കേജ‌്‌രിവാൾ അറസ്റ്റിലായത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച കേജ്‌രിവാൾ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ജയിലിൽ ഇരുന്ന് ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

WEB DESK
Next Story
Share it