Begin typing your search...

ഡീപ്പ് ഫേക്ക്; ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 7 ദിവസം സമയം നൽകി സർക്കാർ

ഡീപ്പ് ഫേക്ക്; ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 7 ദിവസം സമയം നൽകി സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക ഓഫീസറെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കങ്ങൾ

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ അറിയിക്കാൻ ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഒരു വെബ്സൈറ്റ് വികസിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐടി നിയമം ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും പരാതി നൽകുന്നതിനുള്ള സഹായം നൽകുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിൽ ആദ്യം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വെളിപ്പെടുത്തിയാൽ. അത് പങ്കുവെച്ചവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഐടി നിയമങ്ങൾക്കനുസൃതമായി വ്യവസ്ഥകൾ രൂപീകരിക്കാൻ ഏഴ് ദിവസമാണ് കമ്പനികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതൽ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.

WEB DESK
Next Story
Share it