Begin typing your search...

ഡീപ് ഫേക്ക് തട്ടിപ്പ് ; ശക്തമായ നടപടികളുമായി കേന്ദ്രം, ഐ ടി നിയമത്തിൽ ഭേതഗതി വരുത്തും

ഡീപ് ഫേക്ക് തട്ടിപ്പ് ; ശക്തമായ നടപടികളുമായി കേന്ദ്രം, ഐ ടി നിയമത്തിൽ ഭേതഗതി വരുത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളിൽ നടപടികൾ സമൂഹ മാധ്യമ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ നിയമം.ഇത് കാര്യക്ഷമമല്ലെങ്കിൽ വേണ്ട ഭേദഗതി കൊണ്ടുവരും. സാമൂഹിക മാധ്യമ കമ്പനികൾക്കാണ് ഡീപ് ഫേക്ക് തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡീപ് ഫേക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കുന്നതിനായി എട്ടു ദിവസത്തിനുള്ളില്‍ ഐടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മോദിയുടെ ഭരണത്തിൽ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും പുറത്തു കടന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 10 ലക്ഷം സ്റ്റാർട്ട് അപ്പുകൾ വന്നു,65 വർഷത്തെ കോൺഗ്രസിന്റെ പൊള്ളയായ വാഗ്ദാനങ്ങൾക്ക് പകരം ആണ് മോദിയുടെ നേട്ടം. രാമ ക്ഷേത്രം കോടിക്കണക്കിന് ആളുകളുടെ വിശ്വാസ പരമായ വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സച്ചിൻ തെണ്ടുൽക്കറുടേതെന്ന പേരിൽ പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോയിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സ്കൈവാർഡ് ഏവിയേറ്റർ ക്വസ്റ്റ് എന്ന ഓണ്‍ലൈൻ ഗെയിമിംഗ് കമ്പനിയുടെ പേരിലാണ് നിർമിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പ്രചരിക്കുന്നത്. സച്ചിന് സമാനമായ ദൃശ്യവും ശബ്ദവുമായിരുന്നു ഗെയിമിംങ് കമ്പനിയുടെ പരസ്യത്തിൽ പ്രചരിച്ചത്. സച്ചിന്റെ മകൾ സാറ തെണ്ടുൽക്കർക്ക് ഗെയിംമിലൂടെ വരുമാനം ലഭിച്ചതായും ഡീപ് ഫേക്ക് വീഡിയോയിൽ ഉണ്ട്. നേരത്തെ രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരെ പിടികൂടിയിരുന്നുവെങ്കിലും വീഡിയോയുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല.

WEB DESK
Next Story
Share it