Begin typing your search...

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു; ഗ്ലാസുകൾക്കടക്കം കേടുപാടുകൾ

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു; ഗ്ലാസുകൾക്കടക്കം കേടുപാടുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു. പുരിയിൽ നിന്ന് ഹൗറയ്ക്ക് പോകുന്ന ട്രെയിനിനാണ് കേടുപാടുകൾ സംഭവിച്ചത്. കൊടുങ്കാറ്റിൽ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് (ഇലക്ട്രിക് ലൈനിൽ നിന്ന് ട്രെയിനിലേക്ക് ആവശ്യമായ വൈദ്യതി എത്തിക്കുന്നത് പാന്റോഗ്രാഫ് വഴിയാണ്)തകർന്നതിനെത്തുടർന്ന് ദുലാഖപട്ടണം - മഞ്ചൂരി റോഡ് സ്‌റ്റേഷനിൽ നിർത്തിയിട്ടു. ജനൽ ഗ്ലാസുകൾക്കും കേടുപാടുകൾ സംഭവിച്ചു. മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചാണ് ഹൗറ സ്റ്റേഷനിലെത്തിച്ചത്.

' കേടുപാടുകൾ വിലയിരുത്തിയ ശേഷമാണ് ഹൗറയിലേക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചുകൊണ്ടുപോയത്. ഇടിമിന്നലിൽ ഡ്രൈവറുടെ കാബിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ തകർന്നു. വൈദ്യുതിയും തടസപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.'- അധികൃതർ അറിയിച്ചു. ട്രെയിനിൽ ഏറെ നേരം വൈദ്യുതി തടസപ്പെട്ടെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പുരി - ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ന് സർവീസ് നടത്തില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വന്ദേഭാരത് എക്‌സ്‌‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.

WEB DESK
Next Story
Share it