Begin typing your search...

തമിഴ്നാട് പിസിസി ഓഫീസിൽ പിന്തുണ തേടിയെത്തി സിപിഐഎം സ്ഥാനാർത്ഥികൾ; സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം

തമിഴ്നാട് പിസിസി ഓഫീസിൽ പിന്തുണ തേടിയെത്തി സിപിഐഎം സ്ഥാനാർത്ഥികൾ; സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാട് പിസിസി ഓഫീസിലെത്തി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി സിപിഐഎം സ്ഥാനാർഥികൾ. മധുരയിലെയും ദിണ്ടിഗലിലെയും സ്ഥാനാർഥികളാണ് കോൺഗ്രസ് ഓഫീസിൽ എത്തിയത്. പിസിസി പ്രസിഡന്‍റ് സെൽവപെരുന്തഗൈ സ്ഥാനാർത്ഥികളെ സ്വീകരിച്ചു. ഡിഎംകെ സഖ്യത്തിലാണ് രണ്ടു പാർട്ടികളും മത്സരിക്കുന്നത്. മധുരയിൽ സിറ്റിങ് എംപി സു. വെങ്കിടേഷനാണ് വീണ്ടും മത്സരിക്കുന്നത്. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ ആണ് സ്ഥാനാർഥി.

സംസ്ഥാനത്ത് കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഐഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾ ജയിച്ചിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഐഎം മത്സരിക്കുന്നത്. കോയമ്പത്തൂര്‍ സീറ്റിൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാൽ തുടര്‍ ചര്‍ച്ചകൾക്ക് ശേഷമാണ് ഡിഎംകെ കോയമ്പത്തൂര്‍ സീറ്റ് ഏറ്റെടുത്തത്.

ബിജെപി കോയമ്പത്തൂര്‍ സീറ്റിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്. പകരം ദിണ്ടിഗൽ സീറ്റ് നൽകുകയായിരുന്നു. സിപിഐഎമ്മിനും ഇടത് പാര്‍ട്ടികൾക്കും മെച്ചപ്പെട്ട സ്വാധീനമുള്ള ദിണ്ടിഗലിൽ ഡിഎംകെ പിന്തുണയോടെ ജയിക്കാനാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മധുരയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ഡിഎംകെ പിന്തുണയിൽ ജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

സിപിഐഎം ജില്ലാ സെക്രട്ടറിയായ സച്ചിദാനന്ദൻ മണ്ഡലത്തിൽ വിജയിച്ചാൽ ദിണ്ടിഗലിലെ ആദ്യ സിപിഐഎം എംപിയാകും അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ തമിഴ്നാട്ടിലെ സിപിഐഎം പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഇടം പിടിച്ചത് ശ്രദ്ധേയമായിരുന്നു. മധുരയിലെ സിറ്റിംഗ് എംപി സു വെങ്കടേശന്റെ പോസ്റ്ററിലാണ് രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനിൽക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് സിപിമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും സിപിഎം 2 സീറ്റിലുമാണ് മത്സരിക്കുക.

WEB DESK
Next Story
Share it