Begin typing your search...

സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; തിരിച്ചടയ്ക്കേണ്ടത് 11 കോടി രൂപ

സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; തിരിച്ചടയ്ക്കേണ്ടത് 11 കോടി രൂപ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള 'കുടിശ്ശിക'യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്.

ആദായനികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് സിപിഐ നീക്കം. നോട്ടീസിനെതിരായ നിയമനടപടികള്‍ക്കായി അഭിഭാഷകരെ സമീപിച്ചതായി മുതിര്‍ന്ന സിപിഐ നേതാവിനെ ഉദ്ധരിച്ച് പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ചെറുകക്ഷിയാണെന്നും ബിജെപി തങ്ങളെ ഭയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസിന് പിന്നാലെയാണ് സിപിഐക്കും ആധായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. 1,700 കോടിയുടെ നോട്ടീസാണ് കോണ്‍ഗ്രസിന് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.

WEB DESK
Next Story
Share it