Begin typing your search...

കൊവിൻ ആപ്പിലെ വിവര ചോർച്ച: 22 കാരനായ ബിടെക് വിദ്യാർത്ഥി പ്രധാന പ്രതി

കൊവിൻ ആപ്പിലെ വിവര ചോർച്ച: 22 കാരനായ ബിടെക് വിദ്യാർത്ഥി പ്രധാന പ്രതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല.

വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്‌സീനേഷൻ സമയത്ത് നൽകിയ വ്യക്തി വിവരങ്ങൾ ടെലഗ്രാമിലൂടെ ചോർന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.

വാക്‌സീനേഷൻ സമയത്ത് നൽകിയ പേര്, ആധാർ, പാസ്‌പോർട്ട്, പാൻകാർഡ് തുടങ്ങിയ രേഖകൾ, ജനന വർഷം, വാക്‌സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോർന്നത്. ഒരു വ്യക്തി ഏത് വാക്‌സീനാണ് സ്വീകരിച്ചതെന്നും മറ്റൊരാൾക്ക് അറിയാം. വ്യക്തികളുടെ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ ഒറ്റയടിക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങൾ ചോർത്താം.

WEB DESK
Next Story
Share it