Begin typing your search...

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നവർക്ക് മിനിമം താങ്ങുവില പരിരക്ഷ നൽകേണ്ടെന്ന് സുപ്രീം കോടതി

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നവർക്ക് മിനിമം താങ്ങുവില പരിരക്ഷ നൽകേണ്ടെന്ന് സുപ്രീം കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വായുമലിനീകരണ വിഷയത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് കർശന താക്കീതു നൽകി സുപ്രീം കോടതി. പഞ്ചാബ് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്ന കർഷകരെ മിനിമം താങ്ങുവില പരിരക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി.

പാവപ്പെട്ട കർഷകർക്ക് മാലിന്യ സംസ്കരണ യന്ത്രങ്ങൾ വാങ്ങുന്നതിനു പൂർണ സബ്സിഡിയും പ്രവർത്തനച്ചെലവിന് ആവശ്യമായ തുകയും നൽകണമെന്നും ജസ്റ്റിസ് സ‍ഞ്ജയ് കിഷൻ കൗൾ, സുധാൻശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങളിൽ നിന്നു ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ സംസ്ഥാന സർക്കാർ മതിയായ വില നൽകി വാങ്ങണമെന്നും കോടതി നിർദേശിച്ചു.

ഡൽഹിയിലെ വായുമലിനീകരണ വിഷയം ഈ മാസാദ്യം പരിഗണിച്ചപ്പോൾ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പാടത്തു തീയിടുന്നതു പൂർണമായും തടയണമെന്ന് കോടതി നിർദേശിച്ചിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണെങ്കിലും തീയിടുന്നതു തടയണമെന്നാണ് കോടതി പറഞ്ഞത്.

WEB DESK
Next Story
Share it