വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തു: പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി
രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും കോൺഗ്രസ് നോതാവ് രാഹുൽഗാന്ധി. പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിൻറെ റാലി ഇന്ന് ഡൽഹിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്.
നേരത്തെ പാർലമെന്റിനകത്ത് വിലക്കയറ്റത്തിന് എതിരെ പ്രതിഷേധിച്ച കോൺഗ്രസ് രാഷ്ട്രപതി ഭവൻ മാർച്ചും നടത്തിയിരുന്നു . ഇതിന്റെ തുടർച്ചയായാണ് റാലിയും സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായുള്ള കോൺഗ്രസിന്റെ റാലി കൂടിയാണ് ഡൽഹിയിലേത്.