Begin typing your search...
അദാനിക്കെതിരേ അന്വേഷണം നടത്തണം; റിസർവ് ബാങ്കിനും സെബിക്കും കോൺഗ്രസിന്റെ കത്ത്
അദാനി ഗ്രൂപ്പിന്റെ ഓഹരി-സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്കിനും സെബിക്കും കോൺഗ്രസ് നേതാവ് ജയറാം രമേഷ് കത്തെഴുതി.
അദാനി ഗ്രൂപ്പിന്റെ കടം ഇന്ത്യൻ ബാങ്കുകളെ അസ്ഥിരപ്പെടുത്തില്ലെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്, സെബി ചെയർപേഴ്‌സൺ മധാബിപുരി ബുച്ച് എന്നിവർക്ക് എഴുതിയ കത്തിൽ രമേഷ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ആർ.ബി.ഐ. ചെയ്യണം. ദുർഭരണത്തിനും നിയമലംഘനങ്ങൾക്കും ഇന്ത്യയിലെ നികുതിദായകർ വില നൽകില്ലെന്ന് ഉറപ്പാക്കണമെന്നും രമേഷ് ആവശ്യപ്പെട്ടു.
Next Story