കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു: തരൂർ സമിതിയിൽ, ആന്റണി തുടരും
കോൺഗ്രസിന്റെ 39 അംഗ പ്രവർത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ നിലനിർത്തി. കെ.സി.വേണുഗോപാലും പട്ടികയിലുണ്ട്. 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
രാജസ്ഥാനിൽനിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാർ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.
പ്രവർത്തക സമിതി അംഗങ്ങൾ
മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ഡോ.മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാർ, ദിഗ്വിജയ് സിങ്, പി.ചിദംബരം, താരിഖ് അൻവർ, ലാൽ തനവാല, മുകുൾ വാസ്നിക്, ആനന്ദ് ശർമ, അശോക് റാവു ചവാൻ, അജയ് മാക്കൻ, ചരൺജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെൽജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂർ, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്വി, സൽമാൻ ഖുർഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോർ, ജി.എ.മിർ, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുൻഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീർ ഹുസൈൻ, കമലേശ്വർ പട്ടേൽ, കെ.സി.വേണുഗോപാൽ