Begin typing your search...

സമരം പാർട്ടി വിരുദ്ധം; സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

സമരം പാർട്ടി വിരുദ്ധം; സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ചൊവ്വാഴ്ച നിരാഹാര സത്യാഗ്രഹം നടത്താനിരിക്കെ സച്ചിന്‍ പൈലറ്റിന് കടുത്ത മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റ് നടത്താനിരിക്കുന്ന സമരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടി താത്പര്യത്തിന് എതിരുമാണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസിസി പ്രതിനിധി സുഖ്‌വീന്ദര്‍ സിങ് രണ്‍ധാവ പ്രസ്താവനയിറക്കി.

'സ്വന്തം സര്‍ക്കാരിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. പകരം മാധ്യമങ്ങളിലൂടെയും പൊതുയിടങ്ങളിലും അല്ലഉയര്‍ത്തേണ്ടത്. ഞാന്‍ കഴിഞ്ഞ അഞ്ചുമാസമായി രാജസ്ഥാന്റെ ചുമതലയിലുണ്ട്. പൈലറ്റ് ഒരിക്കലും ഇപ്പോള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തിട്ടില്ല'സുഖ്‌വീന്ദര്‍ സിങ് രണ്‍ധാവ പ്രസ്താവനയില്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനിഷേധ്യമായ സ്വത്തായതിനാല്‍ സമചിത്തത വെടിയാതെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നുവെന്നും രണ്‍ധാവ കൂട്ടിച്ചേര്‍ത്തു. വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പൈലറ്റ് നിരാഹാരമിരിക്കുന്നത്.

Ammu
Next Story
Share it