Begin typing your search...
വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് ; സ്ത്രീശാക്തീകരണം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നെന്ന് സോണിയാ ഗാന്ധി
വനിതാ സംവരണ ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച് കോൺഗ്രസ്.രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാഗാന്ധി സഭയിൽ പറഞ്ഞു.വനിതാ ശാക്തീകരണത്തിൻ്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നു. ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
Next Story