Begin typing your search...
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് തുടങ്ങി
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് തുടങ്ങി. രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയും ശശി തരൂരും നേർക്കുനേർ പോരാടും. വോട്ടെടുപ്പ് വൈകുന്നേരം 4 വരെയാണ് നടക്കുക.
തിരുവനന്തപുരം ഉൾപ്പെടെയുള്ള പിസിസി ആസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുമായി വോട്ടെടുപ്പ് നടക്കും. ആകെ 9308 വോട്ടർമാരാണുള്ളത്. ബുധനാഴ്ച രാവിലെ 10നു വോട്ടെണ്ണും. വൈകിട്ട് ഫലപ്രഖ്യാപനം.
2000ൽ സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലാണ് ഇതിനു മുൻപു തിരഞ്ഞെടുപ്പു നടന്നത്. അന്നു സോണിയ വൻഭൂരിപക്ഷത്തിൽ ജയിച്ചു. 24 വർഷത്തിനുശേഷമാണു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പ്രസിഡന്റായി സ്വീകരിക്കാൻ പാർട്ടി ഒരുങ്ങുന്നത്. സീതാറാം കേസരിയാണ് (1996 – 98) ഏറ്റവുമൊടുവിൽ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു പ്രസിഡന്റായത്.
Next Story