Begin typing your search...

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെ​മ്പോ പണം ലഭിച്ചെന്ന് മോദിയോട് ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെ​മ്പോ പണം ലഭിച്ചെന്ന് മോദിയോട് ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ എയർപോർട്ടുകൾ ശതകോടീശ്വരനായ ബിസിനസുകാരൻ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാൻ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. അദാനിയും അംബാനിയും കോൺഗ്രസിന് അർധരാത്രി ടെമ്പോകളിൽ കള്ളപ്പണം നൽകിയെന്ന് കുറച്ചുദിവസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു.


എങ്കിൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി രംഗത്തുവന്നത്. എന്നാൽ ഇതിനുശേഷം ഇതേക്കുറിച്ച് മോദി ഒരിടത്തും മിണ്ടിയതേയില്ല. അദാനിയുമായി മോദിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ലഖ്നോ വിമാനത്താളത്തിൽനിന്ന് മുംബൈക്കുള്ള യാത്രക്കിടെയാണ് സമൂഹ മാധ്യമമായ എക്സിൽ രാഹുലിൽ ഈ ചോദ്യം ഉന്നയിച്ചത്.


2020നും 2021നുമിടക്ക് നികുതിദായകരുടെ പണം കൊണ്ട് നിർമിച്ച ഏഴു വിമാനത്താവളങ്ങളാണ് 50 വർഷത്തേക്ക് ഗൗതം ഭായിക്ക് നൽകിയത്. ഇതിനായി എത്ര ടെ​മ്പോകളെടുത്തു എന്നത് ജനങ്ങളോട് പറയണമെന്നു പറഞ്ഞ രാഹുൽ എപ്പോഴാണ് ഇതിന്റെ അന്വേഷണം തുടങ്ങുന്നതെന്നും ചോദിച്ചു. അദാനിയും അംബാനിയും ഞങ്ങൾക്ക് കള്ളപ്പണം നൽകിയെന്ന് അഞ്ചോ ആറോ ദിവസം മുമ്പാണ് നിങ്ങൾ പറഞ്ഞത്. ഇ ഡിയെയും സി.ബി.ഐയെയും അന്വേഷണത്തിന് പറഞ്ഞയക്കൂവെന്നും രാഹുൽ പരിഹസിച്ചു. വിമാനത്താവളത്തിലെ അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസിന്റെ പരസ്യവും വിഡിയോയിൽ രാഹുൽ ചൂണ്ടിക്കാട്ടി.

WEB DESK
Next Story
Share it