Begin typing your search...

തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തെലങ്കാനയിൽ കോൺഗ്രസ്

തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തെലങ്കാനയിൽ കോൺഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അർഹതപ്പെട്ട വധുക്കൾക്ക് പത്തുഗ്രാം വീതം സ്വർണം, കൂടാതെ ഒരുലക്ഷം രൂപയും- നവംബർ 30-ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയിൽ കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണിത്.

'മഹാലക്ഷ്മി ഗാരന്റി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായധനം, 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ, ടി.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര തുടങ്ങിയവയുമുണ്ടാകുമെന്ന് പ്രകടനപത്രിക സമിതി ചെയർമാൻ ഡി. ശ്രീധർബാബു പറഞ്ഞു. പത്രിക വരുംദിവസങ്ങളിൽ പുറത്തിറക്കുമെന്നും അറിയിച്ചു.

വിദ്യാർഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനമാണ് കോൺഗ്രസിന്റെ മറ്റൊരു വാഗ്ദാനം. അധികാരത്തിലെത്തിയ ശേഷം ഇന്റർനെറ്റ് സേവനദാതാക്കളുമായി സംസാരിച്ച് ഇതിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ്. സർക്കാരിന് കല്യാണ ലക്ഷ്മി, ശാദി മുബാറക് എന്നീ പദ്ധതികളുണ്ട്. അതുപ്രകാരം തെലങ്കാന സ്വദേശികളും 18 വയസ്സ് തികഞ്ഞവരുമായ നിർധനപെൺകുട്ടികൾക്ക് 1,00,116 രൂപ ഒറ്റത്തവണ സാമ്പത്തികസഹായം നൽകുന്നുണ്ട്.

WEB DESK
Next Story
Share it