Begin typing your search...

ഹിൻഡെൻബർഗ് റിപ്പോർട്ട്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ഹിൻഡെൻബർഗ് റിപ്പോർട്ട്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'സെബി' ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ 'സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു.

ഗൗദം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ വെളിപ്പെടുത്തലുകൾ കാണിക്കുന്നുണ്ട്. മാധബി പുരി ബുച്ച് സെബി ചെയർപേഴ്സണായതിന് പിന്നാലെ അദാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും ഈ അവസരത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നുണ്ട്.


അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുദ്ധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാരോപണത്തിന്‍റെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്‍റിന്‍റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു. 'അദാനി മെഗാ കുംഭകോണം' എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഹിൻഡെൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പ്രതികരിച്ചത്. 'അദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിൽ തുടരുന്ന വിചിത്രമായ വിമുഖത സുപ്രീം കോടതിയുടെ വിദഗ്ധസമിതിയുടെ ഭാഗത്ത് നിന്ന് മാത്രമല്ലെന്നും ഇത് വളരെക്കാലമായി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും ജയ്റാ രമേശ് കുറിച്ചു. അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അഴിമതിയാരോപണത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റ് സംയുക്ത സമിതി രൂപീകരിക്കണമെന്നുമാണ് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഇന്നലെ ഹിൻഡൻബർഗ് റിസർച് നടത്തിയ വെളിപ്പെടുത്തൽ. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ ഷെൽ കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു

ക​ഴി​ഞ്ഞ വ​ര്‍ഷം ജ​നു​വ​രി​യി​ലും ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ടിരുന്നു. അന്ന് അദാനി കമ്പനികളുടെ ഓ​ഹ​രി വി​ല കൂ​പ്പു​കു​ത്ത​ലി​ന് ഇത് കാ​ര​ണ​മാ​യി​രു​ന്നു. അ​ദാ​നി ക​മ്പ​നി​ക​ളി​ല്‍ വ​ലി​യ ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ഷെൽ ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച് സ്വ​ന്തം ക​മ്പ​നി ഓ​ഹ​രി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മൊ​ഴു​ക്കി ഓ​ഹ​രി വി​ല​പെ​രു​പ്പി​ച്ചു​വെ​ന്നും ഈ ​ഓ​ഹ​രി​ക​ള്‍ ഈ​ട് ന​ല്‍കി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു അ​ദാ​നി​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഏ​ക​ദേ​ശം 12.5 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ഇ​ടി​വി​ന് ഇ​ത് കാ​ര​ണ​മാ​യിട്ടുണ്ട്. വി​പ​ണി ഗ​വേ​ഷ​ണം ന​ട​ത്തി ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വി​പ​ണി​യി​ൽ ഇ​ടി​വി​ന് വ​ഴി​യൊ​രു​ക്കു​ക​യും ഇ​തി​ന് മു​മ്പ് ഷോ​ർ​ട്ട് സെ​ല്ലി​ങ് ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കു​ക​യു​മാ​ണ് ഹി​ൻ​ഡ​ൻ​ബെ​ർ​ഗി​ന്റെ രീ​തി.

WEB DESK
Next Story
Share it