Begin typing your search...

മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത; ആയുധങ്ങളുമായി നിലയുറപ്പിച്ച് മെയ്തെയ്, കുക്കി വിഭാഗങ്ങൾ

മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത; ആയുധങ്ങളുമായി നിലയുറപ്പിച്ച് മെയ്തെയ്, കുക്കി വിഭാഗങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍ രംഗത്തെത്തി. ആയുധങ്ങളുമായി ഇരുവിഭാഗവും നിലയുറപ്പിച്ചിരിക്കുകയാണ്. സംസ്കാരം അനുവദിക്കില്ലെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ നിലപാട് . അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്.

ഇതിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ് . ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.

WEB DESK
Next Story
Share it