Begin typing your search...

സർവീസ് തോക്കിൽ നിന്ന്‌ നിറയൊഴിച്ച് കോയമ്പത്തൂർ ഡി.ഐ.ജി. ജീവനൊടുക്കി; ആത്മഹത്യയുടെ കാരണം അവ്യക്തം

സർവീസ് തോക്കിൽ നിന്ന്‌ നിറയൊഴിച്ച് കോയമ്പത്തൂർ ഡി.ഐ.ജി. ജീവനൊടുക്കി; ആത്മഹത്യയുടെ കാരണം അവ്യക്തം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോയമ്പത്തൂർ ഡി.ഐ.ജി. സി വിജയകുമാറാണ് സർവീസ് റിവോൾവറിൽ നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തത് വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാർ സ്ഥലത്തുണ്ടായിരുന്ന പേഴ്സണൽ സെക്യൂരിറ്റി ഓഫീസറോട് തന്റെ തോക്ക് ആവശ്യപ്പെട്ടു. തോക്ക് നൽകിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്ക് പോയി. ഈ സമയത്താണ് വിജയകുമാർ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്. ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന സഹപ്രവർത്തകർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിജയകുമാർ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കടുത്ത സമ്മർദ്ദം മൂലം ശരിയായി ഉറങ്ങിയിട്ട് ആഴ്ചകളായെന്ന് സഹപ്രവർത്തകരോട് വിജയകുമാർ പറഞ്ഞതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2009-ലെ ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥനാണ് വിജയകുമാർ.

WEB DESK
Next Story
Share it