Begin typing your search...

കേജ്‌രിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; ധൂർത്ത് ആരോപിച്ച് ബിജെപി

കേജ്‌രിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; ധൂർത്ത് ആരോപിച്ച് ബിജെപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവ‌ുമായ അരവിന്ദ് കേജ്‌രിവാൾ ഔദ്യോഗിക വസതി നവീകരിച്ചതിൽ ധൂർത്ത് ആരോപിച്ച് ബിജെപി. 45 കോടി രൂപ നികുതിപ്പണം ചെലവാക്കിയാണ് കേജ്‌രിവാൾ 'ആഡംബരത്തിന്റെ രാജാവാ'യതെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുഡി ആരോപിച്ചു. സംസ്ഥാനം കോവി‍ഡ് പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു നവീകരണത്തിന്റെ പേരിലുളള ധൂർത്ത്. ഔദ്യോഗിക വാഹനമോ വസതിയോ സുരക്ഷയോ സ്വീകരിക്കില്ലെന്നു 2013 ൽ പറഞ്ഞ കേജ്‌രിവാൾ ഇന്ന് ഔദ്യോഗിക വസതി നവീകരിക്കാൻ 45 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം രാജി വയ്ക്കണമെന്നും ബിധുഡി പറഞ്ഞു.

അതേസമയം, 1942 ൽ നിര്‍മിച്ച കെട്ടിടം ജീർണിച്ചതിനാലാണ് നവീകരിച്ചതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയല്ല, ഔദ്യോഗിക വസതിയാണ് നവീകരിച്ചത്. കെട്ടിടത്തിലെ കിടപ്പുമുറിയിലെയും ഓഫിസിലെയും അടക്കം സീലിങ് തകർന്നു വീണതിനെ തുടർ‌ന്ന് പിഡബ്ല്യുഡി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നവീകരണം.

കേന്ദ്ര സർക്കാർ അടക്കം ഇത്തരം നവീകരണത്തിനു പണം ചെലവാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് എസ്റ്റിമേറ്റ് പ്രകാരം 467 കോടി രൂപയും സെൻട്രൽ വിസ്ത പദ്ധതിക്ക് 20000 കോടി രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഡൽഹി ലഫ്.ഗവർണറുടെ വസതിയുടെ അറ്റകുറ്റപ്പണിക്ക് 15 കോടി രൂപയാണ് ചെലവഴിച്ചത്. ജമ്മു കശ്മീർ മുന്‍ ഗവർണർ സത്യപാൽ മാലിക്ക് പുൽവാമ സംഭവത്തെക്കുറിച്ചു പറഞ്ഞതിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണ് കേജ്‌രിവാളിനെതിരെയുള്ള ആരോപണമെന്നും എഎപി പറഞ്ഞു.

കെട്ടിടത്തിന്റെ നവീകരണത്തിനായി ധനവകുപ്പ് തുക അനുവദിച്ചതു പിഡബ്ല്യുഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ടെൻഡർ വിളിച്ചാണ് കെട്ടിടം നവീകരിച്ചതെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 30 കോടി രൂപയും ബാക്കി തുക ക്യാംപ് ഓഫിസിന്റെ അറ്റകുറ്റപ്പണിക്കുമാണ് ചെലവഴിച്ചതെന്നും സർക്കാർ അറിയിച്ചു. 1400 ചതുരശ്ര അടി വിസ്തീർണമുള്ളതായിരുന്നു കേജ്‌രിവാളിന്റെ രണ്ടു നിലയുള്ള ഔദ്യോഗിക വസതി. നവീകരണത്തിനു ശേഷം ഒരു നില കൂടി കൂട്ടിച്ചേർത്തപ്പോൾ മൊത്തം വിസ്തീർണം 1905 ചതുരശ്ര അടിയായെന്ന് രേഖകൾ പറയുന്നു.

WEB DESK
Next Story
Share it