Begin typing your search...

ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം

ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം. ഇതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ആളപായമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 190 ലധികം റോഡുകൾ അടച്ചിരിക്കുകയാണ്‌. പ്രളയത്തിൽ സംസ്ഥാനത്തെ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഉത്തരാഖണ്ഡ് കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനേ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1300 ഓളം പേർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

WEB DESK
Next Story
Share it