Begin typing your search...

ഒരേ റൺവേയിൽ ഒരേ സമയത്ത് രണ്ട് വിമാനങ്ങൾ; ഒന്ന് ടേക്ക് ഓഫും ഒന്ന് ലാൻഡിംഗും; ഒഴിവായത് വൻ ദുരന്തം

ഒരേ റൺവേയിൽ ഒരേ സമയത്ത് രണ്ട് വിമാനങ്ങൾ; ഒന്ന് ടേക്ക് ഓഫും ഒന്ന് ലാൻഡിംഗും; ഒഴിവായത് വൻ ദുരന്തം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ. വൻ അപകടമാണ് തല നാരിഴയ്ക്ക് ഒഴിവായത്. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഇന്നലെയാണ് സംഭവം. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇൻഡിഗോ വിമാനം 6E 6053 ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് എത്തിയതായിരുന്നു. എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കാണ് ടേക്ക് ഓഫ് ചെയ്തത്.

യാത്രക്കാരുടെ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണെന്നും നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. അതേസമയം ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെയും വിശദീകരണം.

WEB DESK
Next Story
Share it