Begin typing your search...

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍, ചുരാചന്ദ്‌പൂരില്‍ 4 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍, ചുരാചന്ദ്‌പൂരില്‍ 4 പേര്‍ കൊല്ലപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണിപ്പൂരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്.ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികള്‍ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സാഹചര്യം മോശമാകുമെന്ന് ഇവ‍ര്‍ മുന്നറിയിപ്പ് നല്‍കി.

കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്‌തെ വിഭാഗത്തിന് എസ്‌ടി പദവി നല്‍കണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.


WEB DESK
Next Story
Share it