Begin typing your search...
പൗരത്വ ഭേദഗതി നിയമം; ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ
പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ശാന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.
പശ്ചിമ ബംഗാൾ അടക്കം രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്, ആർക്കും അത് തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ബി.ജെ.പിയുടെ പ്രതിബദ്ധതയാണിതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Next Story