Begin typing your search...

ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ (12623) സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. ട്രെയിൻ 15 മിനിറ്റ് നേരത്തെ ചെന്നൈയിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

ഇന്നലെ വരെ രാത്രി 7.45നാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടിരുന്നതെങ്കിൽ, ജൂലൈ 15 തിങ്കളാഴ്ച മുതൽ ട്രെയിൻ രാത്രി 7.30ന് പുറപ്പെടും. ഇതനുസരിച്ച് കേരളത്തിൽ ട്രെയിൻ എത്തുന്ന സമയക്രമത്തിലും വ്യത്യാസമുണ്ടാകും.

പാലക്കാട് ജംക്‌ഷനിൽ പുലർച്ചെ 3.52നാണ് ട്രെയിൻ എത്തിയിരുന്നതെങ്കിൽ ഇനി മുതൽ 3.37ന് എത്തിച്ചേരും. തൃശൂരിൽ പുലർച്ചെ 5.00 മണിക്ക് എത്തിയിരുന്ന ട്രെയിൻ 4.40നായിരിക്കും ഇനി എത്തിച്ചേരുക. എറണാകുളം ടൗണിൽ രാവിലെ 6.35ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ 6.20 തന്നെ എത്തും.

കോട്ടയത്ത് 7.52ന് എത്തിച്ചേർന്നിരുന്ന ട്രെയിൻ ഇനി 7.40ന് തന്നെ എത്തിച്ചേരും. കൊല്ലം ജംക്‌ഷനിൽ 9.52ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ 9.45ന് എത്തിച്ചേരും. 11.30ന് തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിച്ചിരുന്ന ട്രെയിൻ ഇനി മുതൽ 10 മിനിറ്റ് നേരത്തെ 11.20ന് തന്നെ എത്തിച്ചേരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

WEB DESK
Next Story
Share it