Begin typing your search...

ചെന്നൈ പ്രളയത്തിൽ മരണം 17 കടന്നു; കുടിവെള്ള ക്ഷാമം രൂക്ഷം

ചെന്നൈ പ്രളയത്തിൽ മരണം 17 കടന്നു; കുടിവെള്ള ക്ഷാമം രൂക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോൾ ചെന്നെയിൽ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയിൽ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല.

തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദർശിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ പ്രദേശങ്ങളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നൽകിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി. പ്രളയബാധിതമേഖലകളിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരിതാശ്വാസക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും മറ്റവശ്യവസ്തുക്കളുമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it