ചന്ദ്രയാൻ മൂന്ന് നാളെ വൈകിട്ട് ഏഴു മണിക്ക് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും
ഇന്ത്യയുടെ അഭിമാന ദൌത്യമായ ചന്ദ്രയാൻ മൂന്ന് നാളെ വൈകിട്ട് ഏഴു മണിക്ക് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും.ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി പിന്നിട്ടു. ചന്ദ്രാ ദൗത്യത്തിലെ സന്തോഷ വാര്‍ത്ത ഐ.എസ്.ആര്‍.ഒ ട്വീറ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്. ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ച് ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ മൂന്ന് ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് പുറത്തു കടന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3,84,000 കിലോമീറ്ററാണ്.