Begin typing your search...

വെബ്‌സൈറ്റ് വ്യാജം; അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഎസ്ഇ

വെബ്‌സൈറ്റ് വ്യാജം; അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഎസ്ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെടുന്ന തരത്തിൽ പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജവെബ്സൈറ്റു വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. ഇതിന് സി.ബി.എസ്.ഇ.യുമായി ബന്ധമില്ലെന്നും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്റെ വസ്തുതപരിശോധനാവിഭാഗം വ്യക്തമാക്കി.

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റുവഴി വിദ്യാർഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15-ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് ഭാഷാ വിഷയങ്ങളോടെ അവസാനിക്കുന്ന തരത്തിൽ ബോർഡ് പരീക്ഷയുടെ വ്യാജ ഷെഡ്യൂളും നേരത്തേ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Ammu
Next Story
Share it