Begin typing your search...

'ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും' ;കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി

ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും ;കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും എന്നതുൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.ന്യായ് പത്ര എന്ന പേരിൽ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. 25 ഗ്യാരന്റികളാണ് പ്രകടന പ​ത്രികയിലുള്ളത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളിൽ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സർക്കാർ - പൊതുമേഖല ജോലികളിലെ കരാർ നിയമനങ്ങൾ എടുത്തു കളയും,പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ മഹാലക്ഷ്മി സ്കീമിലെത്തിക്കും,അഗ്നിപത് പദ്ധതി ഒഴിവാക്കും. തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കും തുടങ്ങും നിരവധി വാഗ്ദാനങ്ങളാണ് പുറത്തിക്കിയ കോൺഗ്രസ് പ്രകടന ​പത്രികയിലുള്ളത്.

പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കും,2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണവും നൽകും

WEB DESK
Next Story
Share it