Begin typing your search...

ഡ്രൈവിങ്ങിനിടെ കാര്‍ മരത്തിലിടിച്ച്‌ 17കാരൻ മരിച്ചു

ഡ്രൈവിങ്ങിനിടെ കാര്‍  മരത്തിലിടിച്ച്‌ 17കാരൻ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ കാറിടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തും മരിച്ചു. പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. രക്ഷിതാക്കള്‍ അടുത്തിടെയാണ് മകന് കാര്‍ സമ്മാനിച്ചത്.

കാര്‍ ഓടിച്ചത് പതിനേഴുകാരനാണെന്ന് പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തിനൊപ്പം കാര്‍ ഓടിക്കുന്നതിനിടെ കാര്‍ മരത്തിലിടിച്ച്‌ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

WEB DESK
Next Story
Share it