Begin typing your search...

പഞ്ഞിമിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി;  ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

പഞ്ഞിമിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി;  ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർത്ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോ​ഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

പഞ്ചസാര കൊണ്ട് നിർ‌മ്മിക്കുന്ന മിഠായിയാണ് കോട്ടൺ കാൻഡി അഥവാ പ‍ഞ്ഞി മിഠായി. കൃത്രിമ നിറങ്ങളും മറ്റും ഉപയോ​ഗിച്ചാണ് പലപ്പോഴും ഇവ നിർമ്മിക്കുന്നത്. ഭക്ഷ്യസുരക്ഷ നമ്പർല രേഖപ്പെടുത്തിയ പഞ്ഞിമിഠായി മാത്രമേ കഴിക്കാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

WEB DESK
Next Story
Share it