Begin typing your search...

ആഴ്ചകൾക്കു മുൻപേ തെളിവ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്രൂഡോ; ഒരു 'പ്രത്യേക വിവര'വും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ആഴ്ചകൾക്കു മുൻപേ തെളിവ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്രൂഡോ; ഒരു പ്രത്യേക വിവരവും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ആഴ്ചകൾക്കു മുൻപേ കൈമാറിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്നലെ ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.

'ഞാൻ തിങ്കളാഴ്ച ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ നേരത്തെ തന്നെ ഇന്ത്യയുമായി സംവദിച്ചിരുന്നു. ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ തയാറാണ്. ഈ വിഷയത്തിന്റെ യഥാർഥ വസ്തുത കണ്ടെത്താൻ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'- ട്രൂഡോ പറഞ്ഞു.

എന്നാൽ കാനഡ ഇത്തരത്തിൽ ഒരു 'പ്രത്യേക വിവരവും' ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് എന്തു പ്രത്യേക വിവരങ്ങൾ ലഭിച്ചാലും അത് ഇന്ത്യ പരിഗണിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ജി അറിയിച്ചു.

അതിനിടെ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യേഗസ്ഥർക്ക് പങ്കുണ്ടെന്ന വിവരം ആശങ്കാജനമാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുവരണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. ഈ അന്വേഷണത്തിൽ ഇന്ത്യ കാനഡയോട് സഹകരിക്കുമെന്നാണ് കരുതുന്നതെന്നും ബ്ലിങ്കൺ അറിയിച്ചു.

ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാർലമെന്റിൽ ഉന്നയിച്ചതിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം ആരോപണം വീണ്ടും ഉന്നയിച്ച ട്രൂഡോ ഇതിനുള്ള തെളിവുകളും പക്കലുണ്ടെന്ന് അറിയിച്ചു.

WEB DESK
Next Story
Share it