Begin typing your search...

തല വെട്ടിയാലും ഉദ്യോ​ഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ല': മമതാ ബാനർജി

തല വെട്ടിയാലും ഉദ്യോ​ഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ല: മമതാ ബാനർജി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തലവെട്ടിയാലും സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ലെന്ന് ബം​ഗാൾ മുഖ്യമന്ത്രി നിയമസഭയിൽ. ഡിഎ വിഷയത്തിൽ പ്രതിപക്ഷ സമരത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാന ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകാൻ പണമില്ല. പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും ഇടതുപക്ഷവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുകയാണ്. അവർ കൂടുതൽ ചോദിക്കുന്നു, ഞാൻ എത്ര തരും. സർക്കാരിന് ഇനി ഡിഎ കൊടുക്കാൻ പറ്റില്ല. ഞങ്ങളുടെ പക്കൽ പണമില്ല. മൂന്ന് ശതമാനം ഡിഎ കൂടി തന്നിട്ടുണ്ട്. അതിൽ തൃപ്തരല്ലെങ്കിൽ എന്റെ തല വെട്ടിയേക്കാം. എന്നാലും ഇനി വർധിപ്പിക്കാനാകില്ലെന്ന് മമതാ ബാനർജി പറഞ്ഞു. .

ഫെബ്രുവരി 15 ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർക്ക് മാർച്ച് മുതൽ 3 ശതമാനം അധിക ഡിഎ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ, സംസ്ഥാനം അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനം ഡിഎയായി നൽകിയിരുന്നത്. വിഷയത്തിൽ ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരെ മമതാ ബാനർജി ആഞ്ഞടിച്ചു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്. ഇന്ന് ബിജെപിയും കോൺഗ്രസും സിപിഎമ്മും ഒരുമിച്ചിരിക്കുന്നു. വേതനം സഹിതം ഇത്രയധികം അവധികൾ നൽകുന്ന മറ്റേത് സർക്കാരാണ് ഇവിടെയുള്ളതെന്നും മമത ബാനർജി ചോദിച്ചു.

സർക്കാർ ജീവനക്കാർക്ക് 1.79 ലക്ഷം കോടി ഡിഎയായി നൽകി. ഞങ്ങൾക്ക് ശമ്പളത്തോടുകൂടിയ 40 ദിവസത്തെ അവധിയുണ്ട്. എന്തിനാണ് കേന്ദ്ര സർക്കാരുമായി താരതമ്യം ചെയ്യുന്നത്? ഞങ്ങൾ സൗജന്യമായി അരി നൽകുന്നു. പക്ഷേ പാചക വാതകത്തിന്റെ വില നോക്കൂ. അവർ പ്രതിദിനം വില വർധിപ്പിച്ചെന്നും മമതാ ബാനർജി പറഞ്ഞു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിരവധി സംഘടനകൾ ജനുവരി മുതൽ കേന്ദ്രം നൽകുന്ന ഡിഎ സംസ്ഥാന സർക്കാറും നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധ സൂചകമായി ഫെബ്രുവരി 20, 21 തീയതികളിൽ ജീവനക്കാർ 48 മണിക്കൂർ 'പെൻ ഡൗൺ' സമരം നടത്തി. മാർച്ച് 10 ന് അനിശ്ചിതകാല സമരമാണെന്നാണ് സർക്കാർ ജീവനക്കാരുടെ മുന്നറിയിപ്പ്.

Elizabeth
Next Story
Share it