Begin typing your search...
ജയിലിൽ പോയാലും ഗുജറാത്തിലെ പ്രചാരണം മുടങ്ങില്ല: മനീഷ് സിസോദിയ
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 'ഞാൻ അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലേക്ക് പോകേണ്ടതായിരുന്നു. അതു തടയുകയാണ് അവരുടെ ലക്ഷ്യം.''– സിസോദിയ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് പ്രചാരണത്തിൽനിന്നു തന്നെ തടയാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായി തന്നെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നും ബിജെപിക്കു പരാജയഭീതിയാണെന്നും അദ്ദേഹം ആരോപിച്ചു. താൻ ജയിലിൽ പോയാലും പ്രചാരണം മുടങ്ങില്ലെന്ന് സിസോദിയ പറഞ്ഞു.
Next Story