Begin typing your search...

പൗരത്വ ഭേദഗതി നിയമത്തിൽ വിട്ടുവീഴ്ചയില്ല; മുസ്‌ലിം വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ വിട്ടുവീഴ്ചയില്ല; മുസ്‌ലിം വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി അമിത് ഷാ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ‘‘അധികാരത്തിൽ തിരിച്ചെത്താൻ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളതെന്ന് അവർക്കു തന്നെ ബോധ്യമുണ്ട്.

ഐഎൻഡിഐ സഖ്യത്തിന് തന്നെ അറിയാം അവർ അധികാരത്തിലേക്കു തിരിച്ചെത്തില്ലെന്ന്. സിഎഎ ബിജെപിയാണ് കൊണ്ടുവന്നത്, നരേന്ദ്ര മോദി സർക്കാരാണ് അതു കൊണ്ടുവന്നത്. നിയമം പിൻവലിക്കാനാവില്ല. പുതിയ ഭേദഗതിയേക്കുറിച്ച രാജ്യം മുഴുവൻ ബോധവൽക്കരണം നടത്തും. അതോടെ പിൻവലിക്കലിന്റെ ആവശ്യം ഇല്ലാതാവും’’ – അദ്ദേഹം പറഞ്ഞു.

നിയമം ഭരണഘടനാവിരുദ്ധമാണെന്ന വാദത്തെയും അമിത് ഷാ ഖണ്ഡിച്ചു. അനുഛേദം 14 ഉൾ‌പ്പെടെ ഭരണഘടനാപരമായ ഒരു അവകാശത്തെയും ഈ നിയമം ലംഘിക്കുന്നില്ല. വ്യക്തമായ, ഉചിതമായ, തരംതിരിക്കൽ അവിടെയുണ്ട്. വിഭജനം മൂലം അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ പെട്ടുപോയവർക്ക്, മതപരമായ വിവേചനം നേരിടുന്നവർക്ക് ഇന്ത്യയിലേക്കു തിരിച്ചെത്തണം എന്നുണ്ടെങ്കിൽ അതിന് അവസരം നൽകുന്ന നിയമമാണിത്.

2019ലെ ബിജെപി പ്രകടന പത്രികയിൽ സിഎഎ ഉൾപ്പെട്ടിരുന്നു. 2019ൽ പാർലമെന്റിന്റെ ഇരു സഭകളിലും ബിൽ പാസായിരുന്നു. കോവിഡ് കാരണമാണ് വൈകിയത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതിനു മുൻപുതന്നെ ബിജെപി അജൻഡ വ്യക്തമാക്കി. സിഎഎ രാജ്യത്തിനു മുഴുവനും ഉള്ളതാണ്. നേരത്തേ, സർജിക്കൽ സ്ട്രൈക്ക്, ആർട്ടിക്കിൾ 370ന്റെ പിൻവലിക്കൽ തുടങ്ങിയവ ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുക്കേണ്ടേ? 1950 മുതൽ ആർട്ടിക്കിൾ 370 പിൻവലിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നാലു വർഷമായി കുറഞ്ഞത് 41 തവണയെങ്കിലും വിവിധ വേദികളിൽ ഞാൻ സിഎഎയെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പൗരന്മാരുടെ ഒരു അവകാശവും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഉപദ്രവം നേരിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ അല്ലാത്തവർക്കാണ് ഇന്ത്യൻ പൗരത്വം നൽകുക’’ – അദ്ദേഹം വ്യക്തമാക്കി. താൻ മുസ്‌ലിം വിരുദ്ധനാണെന്ന എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയുടെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും പരാമർശങ്ങളെയും അമിത് ഷാ വിമർശിച്ചു.

WEB DESK
Next Story
Share it