Begin typing your search...

 കസബപേട്ട് ബിജെപിയിൽനിന്ന് പിടിച്ചെടുത്ത് കോൺഗ്രസ്

 കസബപേട്ട് ബിജെപിയിൽനിന്ന് പിടിച്ചെടുത്ത് കോൺഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയിലെ കസബ പേട്ട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ കോൺഗ്രസ്, സീറ്റ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു.

1995 മുതൽ ബിജെപി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണിത്. ഇവിടെ മഹാസഖ്യത്തിനുവേണ്ടി മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകറാണ് ജയിച്ചത്. ബംഗാളിലെ സാഗർദിഗി, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നിവിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിലാണ്.

സിറ്റിങ് സീറ്റായ അരുണാചൽ പ്രദേശിലെ ലുംല ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി ടിസെറിങ് ലാമുവാണ് ജയിച്ചത്. സിറ്റിങ് സീറ്റായ മഹാരാഷ്ട്രയിലെ ചിൻവാദിലും ബിജെപി മുന്നിലാണ്. ജാർഖണ്ഡിൽ ബിജെപി പിന്തുണയുള്ള എജെഎസ്‌യു സ്ഥാനാർഥി സുനിത ചൗധരിയും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയിൽ രണ്ടും ജാർഖണ്ഡ്, ബംഗാൾ, തമിഴ്നാട്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. മഹാരാഷ്ട്രയിലെ കസബ പേട്ട്, ചിൻവാദ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 26നും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഫെബ്രുവരി 27നുമാണ് നടന്നത്.

Elizabeth
Next Story
Share it