Begin typing your search...

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർ മരിച്ചു, 25 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർ മരിച്ചു, 25 പേർക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അധികൃതരുമാണ് സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെ 32 യാത്രക്കാർക്ക് അടുത്തുള്ള ഗുരുദ്വാരയിൽ പ്രഥമശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

WEB DESK
Next Story
Share it