Begin typing your search...

ഡൽഹിയിൽ വീണ്ടും അരുംകൊല; പ്രണയം നിരസിച്ച പെൺകുട്ടിയെ തലയ്ക്ക് അടിച്ച് കൊന്നു

ഡൽഹിയിൽ വീണ്ടും അരുംകൊല; പ്രണയം നിരസിച്ച പെൺകുട്ടിയെ തലയ്ക്ക് അടിച്ച് കൊന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ഡൽഹിയിൽ കോളജ്‌ വിദ്യാർത്ഥിനിയെ പട്ടാപ്പകൽ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഡൽഹി മാളവ്യ നഗറിലുള്ള പാർക്കിലാണ് സംഭവം. കമലാ നെഹ്‌റു കോളജിലെ വിദ്യാർത്ഥിനി നർഗീസാണ് (25) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇർഫാൻ എന്ന 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി അരബിന്ദോ കോളജിന് സമീപമുള്ള പാർക്കിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയ പെൺകുട്ടിയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ഇർഫാൻ പൊലീസിനോട് പറഞ്ഞു. ബിരുദ വിദ്യാർത്ഥിനിയായ നർഗീസ് പ്രതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തതോടെ നർഗീസ് ഇർഫാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പൊലീസ് പറയുന്നു.

നർഗീസ് തന്നോട് സംസാരിക്കുന്നത് നിർത്തിയതോടെ പ്രതി അസ്വസ്ഥനാകാൻ തുടങ്ങി. ഈ വർഷം ബിരുദപഠനം പൂർത്തിയാക്കിയ പെൺകുട്ടി മാളവ്യ നഗറിലെ കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഇത് മനസിലാക്കിയ പ്രതി വീണ്ടും പെൺകുട്ടിയെ സമീപിച്ചു. വിവാഹാഭ്യർത്ഥന നിരസിച്ചത്തോടെ പെൺകുട്ടിയെ കൊന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇർഫാനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

WEB DESK
Next Story
Share it