Begin typing your search...

അധ്യാപികയ്‌ക്കെതിരെ ഏഴാം ക്ലാസ് ആൺകുട്ടികളുടെ പരാതി; സമൂഹമാധ്യമങ്ങളിൽ വൈറൽ

അധ്യാപികയ്‌ക്കെതിരെ ഏഴാം ക്ലാസ് ആൺകുട്ടികളുടെ പരാതി; സമൂഹമാധ്യമങ്ങളിൽ വൈറൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമൂഹമാധ്യമങ്ങളിൽ വൈറലായി ടീച്ചർക്കെതിരെ ഏഴാം ക്ലാസ് വിദ്യാർഥികൾ നൽകിയ പരാതി. ട്വിറ്ററിൽ പങ്കുവച്ച പരാതിയുടെ ചിത്രങ്ങളാണ് വ്യപകമായി പ്രചരിക്കുന്നത്. 'ജുപിറ്റർ വാഴ്ക' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വെള്ള കടലാസിൽ എഴുതിയ പരാതിയുടെ ചിത്രങ്ങൾ എത്തിയത്. 'ഗയ്സ് എന്റെ അച്ഛന് അൽപം മുൻപ് കിട്ടിയ പരാതിക്കത്ത്. എനിക്കു ശ്വാസം മുട്ടുന്നു.' എന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചത്.

സ്കൂളിന്റെ പേരോ മറ്റുവിവരങ്ങളോ കത്തില്‍ ഇല്ല. പക്ഷേ, ഏഴ് ഡിയിലെ ആൺകുട്ടികൾ വൈസ് പ്രിൻസിപ്പളിനാണ് കത്തെഴുതിയിരിക്കുന്നത്. മിസിസ് ഹാഷിനെതിരെയാണ് പരാതി എന്ന സൂചന കത്തിൽ നൽകുന്നുണ്ട്. തുടർന്നാണ് വെട്ടിയും തിരുത്തിയുമുള്ള പരാതി. പരാതി കത്തിൽ പറയുന്ന് ഇങ്ങനെ: ''അവർക്കു തീരെ മര്യാദയില്ല. എല്ലാവരോടും വളരെ ദേഷ്യത്തോടെ പെരുമാറുന്നു. എല്ലാ ആൺകുട്ടികളെയും കളിയാക്കുന്നു. തമിഴിൽ അസഭ്യ വാക്കുകൾ പ്രയോഗിക്കുന്നു.' കത്തിന്റെ അവസാനം ഒപ്പ് എന്നും എഴുതുകയും കത്തിൽ കുട്ടികൾ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

നിമിഷങ്ങൾക്കകം വൈറലായ ട്വീറ്റിനു താഴെ നിരവധി കമന്റുകളും എത്തി. പലരും അവരുടെ പഠനകാലത്തെ അധ്യാപകരുടെ പെരുമാറ്റരീതികളെ കുറിച്ചാണ് കമന്റ് ചെയ്തത്. 'ഈ കത്ത് എന്റെ സ്കൂൾ ജീവിതം ഓർമിപ്പിച്ചു.'– എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തത്. 'കുട്ടികൾ ഈ കത്തെഴുതിയ ശേഷം എന്താണു സംഭവിച്ചതെന്നറിയാൻ ആകാംക്ഷയുണ്ട്.'– എന്ന രീതിയിലും പലരും കമന്റ് ചെയ്തു. 'അസഭ്യ വാക്കുകളൊക്കെ അധ്യാപിക പ്രയോഗിക്കുന്നത് മോശമാണ്' എന്ന അഭിപ്രായവും കമന്റായി എത്തി. ഈ കത്തെഴുതിയത് ഏഴാംക്ലാസ് വിദ്യാർഥികളാണെന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്നവരായിരിക്കും. അല്ലാതെ ഇത്രയും കുറച്ചു വരികൾക്കിടയിൽ ഇത്രയും തെറ്റുകൾ വരില്ലെന്ന രീതിയിലും കമന്റുകൾ എത്തി.

WEB DESK
Next Story
Share it