Begin typing your search...

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. കുട്ടിയെ പുറത്ത് എത്തിക്കാൻ ശ്രമം തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം. 5 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണത്.

ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴൽക്കിണറിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ കുഴൽക്കിണർ കുഴിച്ചത്. വെള്ളം കിട്ടാത്തതിനാ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെയാണ് ഇരുമ്പുപാളി നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ചൗഹാൻ പോലീസിനോട് പറഞ്ഞു.

കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കുട്ടിക്ക് ഓക്‌സിജൻ നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷ പ്രവര്‍ത്തകര്‍ കൂട്ടിച്ചേർത്തു. ഭോപ്പാലിൽ നിന്നും ഹോഷംഗബാദിൽ നിന്നും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Elizabeth
Next Story
Share it